ഡൽഹിയുടെ തെരുവുകളിൽ ജനിച്ച ഉർദു ഭാഷ 20, 21 നൂറ്റാണ്ടുകളിൽകലാപത്തിന്റെ ഭാഷയായി മാറി.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യത്തിനായി ഉർദു കവികളും പത്രാധിപന്മാരും നിരന്തരം പ്രയത്നിച്ചു.
സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തിയ ഉർദു പത്രങ്ങളാണ് jame jahan numa, dahli urdu akhbar തുടങ്ങിയവ. ബ്രിട്ടീഷ് വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന ഇത്തരം പത്രങ്ങൾ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചിരുന്നെങ്കിലും പോരാട്ടവീര്യം കെടുത്താനായില്ല.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയ ആദ്യ കവികളിലൊരാളാണ് അൽതാഫ് ഹുസ്സയിൻ ഹാലി.
ഹുബ്ബെ വതൻ എന്ന പേരിൽ അദ്ദേഹം ഒരു മസ്നവി എഴുതി. ജോഷ് മലീഹാബാദി എന്ന ഉറുദു കവി എന്നറിയപ്പെടുന്നത 'ഷായിറെ ഇൻക്വിലാബ്' അതായത് 'വിപ്ലവകവി'എന്നാണ്. വിപ്ലവമാണ് എന്റെ മുദ്രാവാക്യം എന്ന് അദ്ദേഹം പറയുന്നതിങ്ങനെയാണ്.
Kaam he mera thaghayyur naam he mera shabab
Mera na'ra he inquilab, inquilab, inquilab
'ഇന്‍ക്വിലാബ് സിന്ദാബാദ്' 'വിപ്ലവം നീണാൾ വാഴട്ടെ' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ഹസ്രത് മൊഹാനി എന്ന ഉർദു കവിയാണ്.
:ഉർദുയെ മുഅല്ല' എന്നൊരു പത്രം അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.
കൂടുതൽ അറിവിനായി ഈ വീഡിയോ കാണൂ:-
ചില വരികൾ;-